2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

BLOOD DONATION CAMP


സ്വന്തം ജീവിതം തുടർന്നു വരുന്ന തലമുറക്ക്‌ സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രാണവായു നേടിക്കൊടുക്കാനായി മാറ്റിവെച്ച്‌ അവസാനം ആ വഴിയിൽ തന്നെ രക്തസാക്ഷിയായ ഭാരതത്തിന്റെ പ്രിയ പിതാവ്‌ ബാപ്പുജിയുടെ ജന്മ ദിനം ഒക്ടോബർ രണ്ടിന്‌ ഇടം മസ്കറ്റ്‌ ആഘോഷിക്കുകയാണ്. അദ്ദേഹം മാനവരാശിക്ക്‌ പകർന്നു തന്ന സ്നേഹസംബന്ധിയായ ആശയങ്ങളെ പരിമിതമായ രീതിയിൽ പ്രയോഗവൽക്കരിക്കാൻ ശ്രമിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്‌.

കൊടുക്കുക, പകർന്നു നൽകുക അതിലൂടെ സംജാതമാകുന്ന ആനന്ദം അനുഭവിക്കുക എന്ന സൂഫീ കാഴ്ചപ്പാടിൽ ഉരുവം കൊണ്ടതായിരിക്കണം 'joy of giving week' എന്ന ആശയം. ഈ ഒരു കാര്യമാണ് ഇത്തവണത്തെ ഗന്ധി ജയന്തി ആഘോഷങ്ങളുടെ പ്രത്യേകത. ജിബ്രാൻ പറയുന്നു “നിങ്ങൾക്കുള്ളതല്ലാം ഏതെങ്കിലുമൊരു നാൾ മറ്റുള്ളവർക്ക് കൊടുക്കേണ്ടതാണ് എന്നാൽ അത് ഇന്നു തന്നെ ചെയ്തുകൂടേ’ എന്ന്. സഹജീവികൾക്ക് എന്തെങ്കിലും പകർന്നു കൊടുക്കുന്നതിൽ മനുഷ്യൻ വലിയൊരാനന്ദം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗാന്ധി സ്മരണയും ‘joy of giving week' ഉം സ്നേഹത്തിന്റെയും ഉപാധികളില്ലാത്ത പാരസ്പര്യത്തിന്റെയും ദിശയിലേക്കുള്ള ഉത്ബോധനത്തിന്റെ വലിയൊരു ഓർമ്മപ്പെടുത്തലാണ്‌. ഇതിൽ നിന്നും ഒരു മനുഷ്യ സ്നേഹിക്കും മുഖം തിരിഞ്ഞു നിൽക്കാനാവില്ല. കാരണം , നാം ഇന്നനുഭവിക്കുന്ന ജീവിത സൗകര്യങ്ങൾ, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ മറ്റെല്ലാം തന്നെ എത്രയോ മനുഷ്യ ജീവിതങ്ങൾ അവരുടെ ജീവിതമോ ജീവനോ തന്നെ നഷ്ടപ്പെടുത്തി വരും തലമുറക്ക്‌ സമ്മാനിച്ചവയാണ്‌. ഈ ഒരു യാഥാർത്ഥ്യം വളരെ ചെറിയൊരളവിലെങ്കിലും ഉൾക്കൊണ്ട്‌ നമ്മളുടെ ബാധ്യത നിർവ്വഹിക്കുക എന്നതാണ്‌ ഇടം വരുന്ന ഒക്ടോബർ 2 ന് റൂവി അൽമാസ ഹാളിൽ സംഘടിപ്പിക്കാൻ പോകുന്ന രക്തദാന ക്യാമ്പിന്റെ ലക്ഷ്യം. ഭാവിയിൽ രക്തം കിട്ടാതെ ബുദ്ധിമുട്ടുകയോ മരിക്കുകയോ ചെയ്യാൻ സാധ്യതയുള്ള ഒരു രോഗിയെക്കുറിച്ചുള്ള നമ്മളുടെ പരിഗണനയാണിത്‌. എല്ലാ മനുഷ്യ സ്നേഹികളുടെയും സജീവസാന്നിധ്യം രക്തദാന ക്യാമ്പിലേക്ക്‌ ഞങ്ങൾ ക്ഷണിക്കുകയാണ്‌.
ഇതോടനുബന്ധിച്ച് നടക്കാൻ പോകുന്ന ഡയബറ്റിക് ക്ലിനിക്കും ബോധവൽക്കരണ പ്രഭാഷണവുമാണ് മറ്റൊരു പരിപാടി. രോഗികൾക്ക് ഫ്രീ കൺസൽട്ടേഷനും ഡോക്ടർമാരുമായി സ്വതന്ത്രമായി സംവദിക്കാനുമുള്ള അവസരവും ലഭ്യമാകത്തക്ക രീതിയിലാണ് ഈ പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്. പ്രമുഖ ഡോക്ടർമാർ ഇതിൽ പങ്കെടുക്കുന്നു.


ഇടത്തിന്റെ ആദ്യ ജനറൽ ബോഡിയിൽ ഇടം ബാലവിഭാഗം സക്രട്ടറി അവതരിപ്പിച്ച ഒരു പ്രത്യേക പരിപാടിയായിരുന്നു. കുട്ടികൾ അവർക്കു കിട്ടുന്ന പോക്കറ്റ് മണിയിൽ നിന്നും സംഭരിച്ച് നടത്താൻ പോവുന്ന സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ’ ഇതിൽ കൂടി സംഭരിക്കാൻ സാധ്യതയുള്ള സംഖ്യ താരത‌മ്യേന ചെറുതാണങ്കിൽ തന്നെയും ഇത്തരം പ്രവർത്തനങ്ങളിൽ നേരിട്ടു പങ്കാളിയാവുക വഴി സഹജസ്നേഹത്തിന്റെയും ജീവിതത്തിന്റെ പുറം‌പോക്കുകളിൽ തള്ളപ്പെട്ട ബാലങ്ങളോടുള്ള സഹാനുഭൂതിയുടെയും വിത്ത് കുഞ്ഞു മനസ്സിൽ പാകാൻ നമുക്കു കഴിഞ്ഞേക്കും. നമ്മുടെ കുട്ടികൾക്കായുള്ള ഈ പരിപാടി ''Joy of giving week'' ന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. നമ്മുടെ എല്ലാവരുടെയും കുഞ്ഞുങ്ങളെ നന്മയുടെ ഈ പദ്ധതിയിൽ പങ്കാളികളാക്കാൻ നാം തയ്യാറാവുക കാരണം അവരാണ് ഉയർന്നു വരുന്ന പുതിയ തലമുറ.
മുകളിൽ സൂചിപ്പിച്ച എല്ലാ പരിപാടികളിലേക്കും മസ്കറ്റിലെ എല്ലാ മനുഷ്യസ്നേഹികളെയും ഇടം സ്വാഗതം ചെയ്യുകയാണ്. പരിപാടിയുടെ വിശദാംശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും താഴെക്കൊടുക്കുന്നു.


Medical Camp - Sunil Muttar - 9947 5563


Joy of Giving Week - Sanash - 9253 8298


2009, സെപ്റ്റംബർ 12, ശനിയാഴ്‌ച

ഇടം ഈദ്‌ ഓണം ആഘോഷവും ശ്രീനാരായണ സ്മരണയും


ഇടം ഈദ്‌ ഓണം ആഘോഷവും ശ്രീനാരായണ സ്മരണയും.ഈദിന്റെ പിറ്റേന്നും തുടർച്ചയായി വരുന്ന മറ്റ്‌ രണ്ട്‌ വെള്ളിയാഴ്ചകളിലും സാമൂഹ്യക്ഷേമം മുൻനിർത്തിയുള്ളതും മറ്റ്‌ വിനോദപ്രദവുമായ ഒട്ടേറെ പരിപാടികൾ ഞങ്ങൾ സന്തോഷപൂർവ്വം അറിയിക്കട്ടെ. ഇതിൽ ആദ്യത്തേത്‌ ഈദിന്റെ രണ്ടാം ദിവസം ബർക്കയിലെ ഹരിത സുന്ദരമായ ഫാമിൽ വെച്ച്‌ നടക്കാൻ പോകുന്ന ഈദ്‌ ഓണം ആഘോഷങ്ങളാണ്‌. ഓണദിനത്തിൽ കോട്ടയം ആശാഭവനിലെ അന്തേവാസികൾക്ക്‌ ഓണക്കോടി സമ്മാനിച്ചു കൊണ്ട്‌ തികച്ചും മാതൃകാപരമായ ഒരു സന്ദേശം മുന്നോട്ടു വെച്ചുകൊണ്ടാണ് ഇടം ഓണാഘോഷത്തിന്‌ തുടക്കമിട്ടത്‌. എന്നാൽ ബർക്കയിലെ ഈദ്‌ ഓണം ആഘോഷങ്ങളിൽ ഇടം മെംബർമാർക്കും കുടുംബാംഗങ്ങൾക്കും അഥിതികൾക്കുമായ്‌ ഒരുക്കിയിരിക്കുന്നത്‌ ഓണ സദ്യയും ഓണക്കളികളും മറ്റ്‌ കലാപരിപാടികളും ഉൾക്കൊള്ളുന്ന വിശാലമായ ഒരു വിരുന്നു തന്നെയാണ്‌.

ഒക്ടോബർ രണ്ട്‌ ഇന്ത്യയുടെ രാഷ്ട്രപിതാവ്‌ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ ഇടം സമൂഹ്യക്ഷേമ വിഭാഗം നാഷണൽ അസോസിയേഷൻ ഫോർ Nional Associationfor Cancer Awareness (NACA) ഒമാനുമായ്‌ സഹകരിച്ചു സംഘടിപ്പിക്കാൻ പോകുന്ന രക്തധാന ക്യാമ്പും സൗജന്യ ഡയബറ്റിക്‌ ക്ലിനിക്കുമാണ്‌ മറ്റൊരു ശ്രദ്ധേയമായ പരിപാടി. റൂവിയിലെ അൽമാസ ഹാളിൽ വെച്ച്‌ നടക്കാൻ പോകുന്ന ക്യാമ്പിൽ ഇടം പ്രവർത്തകരടക്കമുള്ളവരുടെ വമ്പിച്ച ജന പങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ക്യാമ്പിന്റെ മറ്റൊരു പ്രധാന പ്രത്യേകത ഡയബറ്റിക്കിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായ്‌ നടക്കാൻ പോകുന്ന പ്രമുഖ ഡോക്ടർമാരുടെ പ്രഭാഷണങ്ങളാണ്‌.

ഒക്ടോബർ 9 വെള്ളിയാഴ്ച ഇടം സാഹിത്യ വിഭാഗത്തിന്റെയും മാധ്യമ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച്‌ റൂവി അൽമാസ ഹാളിൽ വെച്ച്‌ നടക്കാൻ പോകുന്ന ‘ശ്രീനാരായണ സ്മരണ’ യാണ്. ഈ ശ്രേണിയിലെ അവസാനത്തെ പരിപാടി. പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഹമീദ്‌ ചേന്ദമംഗല്ലൂർ മുഖ്യ പ്രഭാഷകനായ് പങ്കെടുക്കുന്ന പരിപാടിയിൽ ഗൾഫിലെയും കേരളത്തിലെയും സാംസ്കാരിക സാഹിത്യരംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. രാവിലെ 8 മണിക്ക്‌ ആരംഭിക്കുന്ന സെമിനാറിൽ നവോത്ഥാന മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയും പുതിയ ചലനങ്ങളെയും ആധാരമാക്കിയുള്ള വിവിധ പേപ്പറുകൾ അവതരിപ്പിക്കും തുടർന്ന് ഈ വിഷയങ്ങളിലുള്ള ചർച്ചയും നടക്കും. വൈകിട്ട്‌ ഏഴുമണിക്ക്‌ പൊതുജനങ്ങൾക്കായ്‌ ഒരുക്കുന്ന നവോത്ഥാന പ്രഭാഷണം പ്രോഫ. ഹമീദ്‌ ചേന്ദമംഗലൂർ നിർവ്വഹിക്കും. സാസ്കാരിക രംഗത്തെ ഒരു സുപ്രധാന പരിപാടിയായിരിക്കും ഈ സാംസ്കാരിക സമ്മേളനമെന്നു ഞങ്ങൾക്കുറപ്പുണ്ട്. ഇടത്തിന്റെ എല്ലാ പരിപാടികളും വിജയമാക്കിത്തീർക്കാൻ സഹായിച്ച മലയാളി സമൂഹത്തിനോട് തീർച്ചയായും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. തുടർന്നുള്ള പരിപാടികളിലും ഈ ആത്മാർത്ഥ സാന്നിധ്യം ഞങ്ങൾ പ്രതീക്ഷിക്കുകയാണ്.

Idam Eid-Onam celebration and Sree Narayana SmaranaDuring the day after Eid and the two following Fridays, Idam Muscat has declared an itinerary of programs having entertainment and social welfare as its primary concerns. Idam Muscat is, as they claim, is cultural a space for progressive people. The exemplary Eid-Onam celebrations started by giving Food and new clothes to the inhabitants of ‘Kottayam Abhaya Kendra on the Onam day, will reach its culmination at the charming green lands of a farm in Barka on the 2nd day after the Eid. On this auspicious day, a great Onam feast along with games and cultural activities are awaiting the Idam members and the invitees.Another major feature of this program is the blood donation camp, free diabetic clinic and awareness campaignby well known doctors, organized by the social welfare wing of Idam in cooperation with theat Nional Associationfor Cancer Awareness (NACA) Oman on the birthday of the father of our nation, Mahatama Gandhi, 2nd October.A massive turn out including Idam members is expected at the al Massa hall Ruwi during the event.The Finale of the celebration will be a public meeting to commemorate the birth day of the legendary renaissance leader of Kerala, the great Sree Narayana Guru on the 9th October , Friday which will be jointly conducted by the Media and Literary wings of Idam. Many cultural and literary celebrities will participate in the event having the celebrated writer and political observer, Hameed Chendamangaloor as chief guest.various papers addressing the Neo Social movements and issues in the field of renaissance will be presented on the seminar starting at 8 am on the same day. The chief guest Hameed will deliver a speech on renaissance and its effect on contemporary society at 7 in the evening.Claiming it to be an important event in the cultural field, the Idam officials thanked the Malayalam community that worked for its success so far and invoked further cooperation.